Eduline
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ: സ്പെഷ്യൽ അലോട്ട്മെന്റ് നാളെ
പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നാളെ ഉച്ചക്ക് ഒന്നിനകം ഓൺലൈനായി പുതിയ ഓപ്ഷനുകൾ സമർപ്പിക്കണം
2024-25 അധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നാളെ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നാളെ ഉച്ചക്ക് ഒന്നിനകം ഓൺലൈനായി പുതിയ ഓപ്ഷനുകൾ സമർപ്പിക്കണം.
മുന്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ മറ്റ് കോളജുകളിൽ പ്രവേശനം നേടിയവർ നിരാക്ഷേപപത്രം (എൻ ഒ സി) ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളജുകളിൽ 24 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
---- facebook comment plugin here -----




