Connect with us

Eduline

എ എൻ ആർ എഫിൽ റിസർച്ച്

വിവിധ മേഖലകളിലായി പ്രതിവർഷം 700 റിസർച്ച് ഗ്രാന്റുകളാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തേക്ക് 60 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Published

|

Last Updated

ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുസന്ധൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ (എ എൻ ആർ എഫ്) നടപ്പാക്കുന്ന പ്രൈം മിനിസ്റ്റർ ഏർളി കരിയർ റിസർച്ച് ഗ്രാന്റിന് (പി എം ഇ സി ആർ ജി) ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലായി പ്രതിവർഷം 700 റിസർച്ച് ഗ്രാന്റുകളാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തേക്ക് 60 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത

സയൻസ് അല്ലെങ്കിൽ എൻജിനീയറിംഗിൽ പിഎച്ച് ഡി/ എം ഡി/എം എസ്/എം ഡി എസ്/എം വി എസ്‌സി. അംഗീകൃത ഗവേഷണ സ്ഥാപനത്തിലോ മറ്റേതെങ്കിലും ദേശീയ ലബോറട്ടറികളിലോ റെഗുലർ അക്കാദമിക് റിസർച്ചറായിരിക്കണം.

2023 ഫെബ്രുവരി ഒന്നിനോ അതിനുശേഷമോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം നേടിയവരായിരിക്കണം. പ്രായം: 42 വയസ്സ് കവിയരുത്.

റിസർച്ച് അസ്സോസിയേറ്റ്, പോസ്റ്റ് ഡോക്ടറൽ ഫെലോ, അഡ്‌ഹോക് ഫാക്കൽറ്റി, ഗസ്റ്റ് ഫാക്കൽറ്റി, വിസിറ്റിംഗ് സയന്റിസ്റ്റ് കൺസൽട്ടന്റ്, പ്രൊജക്ട് ഫെലോ, ഓരോ വർഷവും കരാർ പുതുക്കുന്ന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാനാകില്ല. ഒരു അപേക്ഷാസമർപ്പണ കാലയളവിൽ ഒരു പ്രൊപ്പോസലാണ് സമർപ്പിക്കാൻ കഴിയുക.

അപേക്ഷ

എ എൻ ആർ എഫ് ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. റിസർച്ച് പ്രൊപ്പോസൽ അപേക്ഷക്കൊപ്പം സമർപ്പിക്കണം. ബയോഡാറ്റ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സർട്ടിഫിക്കറ്റ്, ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുള്ള എൻഡോഴ്സ്മെന്റ് ലെറ്റർ, കാറ്റഗറി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. അവസാനതീയതി ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ. വിശദവിവരങ്ങൾക്ക് www.anitonline.in വെബ്സൈറ്റ് സന്ദർശിക്കുക.