Connect with us

Kerala

ഷാഫി പറമ്പിലിനെതിരായ ആരോപണം; തെളിവുകള്‍ പുറത്തുവിടുമെന്ന് സുരേഷ് ബാബു

ഷാഫി പറമ്പില്‍ നിയമപരമായി പോകട്ടെയെന്നും നേരിടാന്‍ സിപിഎം തയാറെന്നും സുരേഷ് ബാബു

Published

|

Last Updated

പാലക്കാട്  |ലൈംഗിക ആരോപണ വിവാദത്തില്‍ ഷാഫി പറമ്പിലിനെതിരെ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ നിയമപരമായി പോകട്ടെയെന്നും നേരിടാന്‍ സിപിഎം തയാറെന്നും സുരേഷ് ബാബു പറഞ്ഞു.

താന്‍ ഉന്നയിച്ച വിഷയം ഷാഫി തന്നെ ഏറ്റെടുത്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാല്‍ എന്തിനാണ് ഷാഫി തോളില്‍ ചെളി ഉണ്ടോയെന്ന് നോക്കുന്നത.് പറയേണ്ടത് പറയാന്‍ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുകയും ചെയ്യുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു ആരോപിച്ചത്. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചിരുന്നു.
അതേ സമയം, സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്നായിരുന്നു ഷാഫി പ്രതികരിച്ചത്.

 

Latest