Ongoing News
ബാലണ്‍ ഡി ഓര്‍: ലാമിന്‍ യമാല്‍ മികച്ച യുവതാരം; വനിതകളില്‍ വിക്കി ലോപസ്
തുടര്‍ച്ചയായി രണ്ടാം വട്ടമാണ് യമാല്‍ കോപാ ട്രോഫി നേടുന്നത്. രണ്ട് വട്ടം കോപ ട്രോഫി സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് യമാല്‍.

പാരീസ് | ബാലണ്‍ ഡി ഓറില്‍ യുവ താരത്തിനുള്ള കോപാ ട്രോഫി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാലിന്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് യമാല്‍ ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് വട്ടം കോപ ട്രോഫി സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് യമാല്‍.
വിക്കി ലോപസ് ആണ് വനിതാ യുവതാരം. ബാഴ്‌സലോണയുടെ സ്പാനിഷ് താരമാണ് ലോപസും. സറീന വിഗ്മാന്‍ ആണ് മികച്ച വനിതാ കോച്ച്. യൊഹാന്‍ ക്രൈഫ് ട്രോഫിയാണ് സറീന കരസ്ഥമാക്കിയത്. ലൂയിസ് എന്റീകെ ആണ് പുരുഷ വിഭാഗത്തിലെ മികച്ച കോച്ച്. പി എസ് ജി പരിശീലകനാണ് എന്റീകെ.
മാഞ്ചസ്റ്റര്‍ സിറ്റി താരം ജാന്‍ ലൂയിജി ഡോണറുമ പുരുഷ വിഭാഗത്തിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, ചെല്‍സി താരം ഹന്ന ഹാംപ്റ്റണ്‍ ആണ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള യെഷിന്‍ ട്രോഫി സ്വന്തമാക്കിയത്. ഇവ പേജര്‍ക്കും വിക്തോര്‍ യോക്കെറസിനും സട്രൈക്കേഴ്‌സിനുള്ള ഗ്രെഡ് മുള്ളര്‍ ട്രോഫി ലഭിച്ചു. 55 മത്സരങ്ങളില്‍ നിന്ന് 54 ഗോളാണ് യോക്കെറസ് അടിച്ചുകൂട്ടിയത്. 45 മത്സരങ്ങളില്‍ നിന്ന് 43 ഗോളാണ് പേജറുടെ സമ്പാദ്യം.