Connect with us

Ongoing News

വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം; പ്രഖ്യാപനം ഉടന്‍

ഓണ്‍ലൈന്‍ വഴി ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുക. രണ്ട് മത്സരങ്ങളടങ്ങിയതാണ് പരമ്പര.

Published

|

Last Updated

മുംബൈ | വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. രണ്ട് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ഓണ്‍ലൈന്‍ വഴി ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെ ഏഷ്യാ കപ്പിന്റെ ഭാഗമായി യു ഇ ഇയില്‍ ആയതിനാലാണ് ഓണ്‍ലൈന്‍ യോഗം ചേരുന്നത്.

ഒക്ടോബര്‍ രണ്ട് മുതല്‍ അഹമ്മദാബാദിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ പത്ത് മുതല്‍ ന്യൂഡല്‍ഹിയില്‍ നടക്കും. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കാന്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞിരുന്നു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ഇത്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടന്ന ആസ്ത്രേലിയക്കെതിരായ ഹോം പരമ്പരക്ക് ശേഷമാണ് റോസ്റ്റണ്‍ ചേസ് നയിക്കുന്ന വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിന്‍ഡീസ് പരാജയപ്പെട്ടിരുന്നു. ടീം ഈ മാസം 24ന് അഹമ്മദാബാദിലെത്തും.

 

Latest