Uae
എമിറേറ്റ്‌സിൽ ഒക്ടോബർ ഒന്ന് മുതൽ പവർ ബാങ്ക് ഉപയോഗം നിരോധിക്കും
പവർ ബാങ്കുകൾ ചെക്ക് - ഇൻ ലഗേജിൽ കൊണ്ടുപോകാനാവില്ല.

ദുബൈ|വിമാന യാത്രയിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ പൂർണമായും നിരോധിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ പവർ ബാങ്ക് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. പവർ ബാങ്കുകൾ ചെക്ക് – ഇൻ ലഗേജിൽ കൊണ്ടുപോകാനാവില്ല. ഓരോ യാത്രക്കാരനും 100 വാട്ട് ഹവേഴ്‌സിൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാൽ, ഈ പവർ ബാങ്ക് സീറ്റിനടിയിലുള്ള ബാഗിലോ സീറ്റ് പോക്കറ്റിലോ വെക്കണം. ഓവർഹെഡ് ലഗേജ് ബിന്നിൽ വെക്കാൻ പാടില്ല.
എല്ലാ പവർ ബാങ്കുകളിലും അതിന്റെ ശേഷി രേഖപ്പെടുത്തിയിരിക്കണം. സുരക്ഷാപരമായ കാരണങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. അമിതമായി ചാർജ് ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പവർ ബാങ്കുകൾ തീപിടുത്തത്തിനും സ്‌ഫോടനത്തിനും കാരണമാകാറുണ്ട്.
നേരത്തെ, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനെക്കുറിച്ചും എമിറേറ്റ്‌സ് യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. ഒരു യാത്രക്കാരന് 15-ൽ താഴെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാം. കൂടാതെ, ഹോവർബോർഡുകളും മിനി സെഗ്വേകളും പോലുള്ള വലിയ ലിഥിയം ബാറ്ററികളുള്ള ഉപകരണങ്ങൾക്ക് വിമാനത്തിൽ അനുവാദമില്ല. ബ്ലൂടൂത്ത് സ്പീക്കറുകൾ ഉൾപ്പെടെ 15 ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ ക്യാബിൻ ലഗേജിലോ ചെക്ക്-ഇൻ ലഗേജിലോ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സും വ്യക്തമാക്കി.

---- facebook comment plugin here -----