Kerala
സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
അനീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിറക്കി

തിരുവനന്തപുരം | സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തുവെന്ന് കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ കെഎ അനീഷിനെയാണ് പിരിച്ചുവിട്ടത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെതാണ് നടപടി.
അനീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിറക്കി. തിരുവനന്തപുരം വിമാനത്താവളം വഴി 2023ല്‍ നാലരക്കിലോ സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്ത കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. അനീഷ് 80 കിലോ സ്വര്‍ണം കടത്തിനല്‍കിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ചിരുന്നു. സസ്പെഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു.അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയത്.