Connect with us

Uae

യു എ ഇയിൽ ക്രിപ്‌റ്റോ കറൻസി വ്യാപകമാവും

പൊതുമേഖലയും സ്വകാര്യമേഖലയും ഡിജിറ്റൽ കറൻസികളുടെ ഉപയോഗം സജീവമായി പ്രോ ത്സാഹിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ദുബൈ| യു എ ഇയിൽ ക്രിപ്‌റ്റോകറൻസി അതിവേഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം ഇതിന്റെ ഉപയോഗം വർധിച്ചുവരികയാണ്. ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ പ്രചാരം നേടുന്നതോടെ താമസക്കാർക്ക് വൈകാതെ യൂട്ടിലിറ്റി ബില്ലുകൾ, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം, ട്രാഫിക് പിഴകൾ എന്നിവ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് അടക്കാനും ശമ്പളം പോലും ക്രിപ്‌റ്റോകറൻസി രൂപത്തിൽ സ്വീകരിക്കാനും കഴിഞ്ഞേക്കുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.
പൊതുമേഖലയും സ്വകാര്യമേഖലയും ഡിജിറ്റൽ കറൻസികളുടെ ഉപയോഗം സജീവമായി പ്രോ
ത്സാഹിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും യുവതലമുറ ഈ സാങ്കേതികവിദ്യയിൽ കൂടുതൽ താത്പര്യം കാണിക്കുന്നതിനാൽ ഇത് കൂടുതൽ പ്രചാരത്തിലാകാൻ സാധ്യതയുണ്ട്. ദുബൈ അടുത്തിടെ സർക്കാർ സേവനങ്ങൾക്കുള്ള ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ പ്രാപ്തമാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ഈ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ്. ദുബൈ ധനകാര്യ വകുപ്പും ഒരു ആഗോള ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് പ്ലാറ്റ്ഫോമായ ക്രിപ്‌റ്റോ[.]കോമും തമ്മിലുള്ള കരാറിനെ തുടർന്നാണ് ഇത്.

Latest