Connect with us

Kerala

വിഴിഞ്ഞത്ത് സി പി എം നേതാവ് ലോഡ്ജില്‍ മരിച്ച നിലയില്‍

പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് സി പി എം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റാന്‍ലിയുടെ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും മെഡിക്കല്‍ കോളജ് പോലീസ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ നിന്നും സ്റ്റാന്‍ലി പോയത്. അന്ന് വൈകിട്ടാണ് ലോഡ്ജില്‍ മുറിയെടുത്തത്. സ്റ്റാന്‍ലിയെ പുറത്തേക്ക് കാണാത്തതിനാല്‍ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

 

Latest