Connect with us

Kerala

സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

Published

|

Last Updated

ചെന്നൈ | സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ (62)അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഈ വര്‍ഷം പാമ്പാടിയില്‍ നടന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി ഐ ടി യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുത്തത്.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1981 മുതല്‍ സി പി എം അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടേറിയറ്റ് അംഗവുമാണ്. 13 വര്‍ഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. സി ഐ ടി യു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി അര്‍ബന്‍ ബേങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2006ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000-2005ല്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.

ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്‍-പി ശ്യാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത (എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍). മരുമകന്‍: അലന്‍ ദേവ് (ഹൈക്കോടതി അഭിഭാഷകന്‍).

 

---- facebook comment plugin here -----

Latest