Connect with us

kannur university issue

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറോട് അവധിയില്‍ പോകാന്‍ സി പി എം നിര്‍ദേശം

ബി എ സൈക്കോളജി ചോദ്യ പേപ്പര്‍ ആവര്‍ത്തനം

Published

|

Last Updated

കണ്ണൂര്‍ | ബി എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പി ജെ വിന്‍സെന്റിനോട് അവധിയില്‍ പോകാന്‍ സി പി എം നിര്‍ദ്ദേശം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. പിഴവിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിന്‍സെന്റ് നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.

ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി സി തീരുമാനമെടുക്കട്ടേയെന്നുമായിരുന്നു വിന്‍സെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ യൂണിവേഴ്സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷ പേപ്പര്‍ തയ്യാറാക്കുന്നത്. അവര്‍ അയച്ചു നല്‍കിയ പരീക്ഷ പേപ്പറില്‍ ഉണ്ടായ പ്രശ്നങ്ങളാണെന്നും വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest