lokayukta ordinance
ലോകായുക്ത ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ സി പി എം തീരുമാനം
സി പി ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു
തിരുവനന്തപുരം | ലോകായുക്ത നിയമഭേദഗതിയുമായി മുന്നോട്ട് പോകാന്‍ സി പി ഐ എം തീരുമാനം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് അറിഞ്ഞ ശേഷം മുന്നോട്ട് പോകാന്‍ തന്നെയാണ് സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ ഘടകകക്ഷിയായ സി പി ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തന്നെ മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കും. നേരത്തെ കൂടിയാലോചന ഇല്ലാതെയാണ് ബില്‍ അവതരിപ്പിച്ചതെന്ന് സി പി ഐ പറഞ്ഞിരുന്നു. കൂടിയാലോചന ഇല്ലാതെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും സി പി ഐക്ക് ആക്ഷേപം ഉണ്ടായിരുന്നു.







