Connect with us

National

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം; സിപിഐ പ്രതിഷേധം ഇന്ന്

നാരായണ്‍പൂര്‍ കലക്ടറേറ്റ് വളഞ്ഞാണ് പ്രതിഷേധം.

Published

|

Last Updated

റായ്പൂര്‍|ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി സിപിഐ പ്രതിഷേധം ഇന്ന്. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന ആദിവാസി യുവതികളുടെ പരാതിയില്‍ കേസെടുക്കാത്തതിലാണ് പ്രതിഷേധം. നാരായണ്‍പൂര്‍ കലക്ടറേറ്റ് വളഞ്ഞാണ് പ്രതിഷേധം. സിപിഐ ഗവര്‍ണര്‍ക്കും പരാതി നല്‍കും. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ ആദിവാസി യുവതികള്‍ നേരത്തെ പോലീസില്‍പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആഗ്രയിലെ ആശുപത്രിയില്‍ ജോലിയ്ക്കയി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതിനുവേണ്ടി ഛത്തീസ്ഗഡിലെ ദുര്‍ഗ് സ്റ്റേഷനില്‍ എത്തിയപ്പോളാണ് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെ ഒരു സംഘം കന്യാസ്ത്രീകളെ ആക്രമിക്കുകയും പോലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.

 

Latest