Ongoing News
പൊതുകിണര്‍ മൂടിയ കേസ്; പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു
കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസ് ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | ദലിത് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുകിണര്‍ മൂടിയ കേസിലെ പ്രതികളിലൊരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ എട്ടാം പ്രതിയായ കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുഖ്യപ്രതി ബൈജു സെബാസ്റ്റ്യന്റെ ബന്ധുവായ ബിനു തോമസിന്റെ നേതൃത്വത്തിലാണ് വട്ടാര്‍ക്കയത്തെ പഞ്ചായത്ത് പൊതു കിണര്‍ ഇടിച്ചു നിരത്തിയത്. 2022 ജനുവരി 15 നായിരുന്നു സംഭവം. ഇതിനെതിരെ റാന്നി പഴവങ്ങാടി പഞ്ചായത്തും ദലിത് കുടുംബങ്ങളും പോലീസില്‍ പരാതി നല്‍കിയിരുന്നു.
---- facebook comment plugin here -----