Kerala
വാഹനം കടയിലേക്ക് ഇടിച്ചുകയറി; ശബരിമല തീര്‍ഥാടകന്‍ മരിച്ചു
ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശി രാജേഷ് ഗൗഡ് ആണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു.
പത്തനംതിട്ട | വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശി രാജേഷ് ഗൗഡ് ആണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു.
പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലാണ് അപകടം സംഭവിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
---- facebook comment plugin here -----

