Kerala
പറവൂരില്‍ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ദേശീയപാത നിര്‍മാണം നടക്കുന്നയിടത്ത് എത്തിച്ച ലോറിയാണ് തലകീഴായി മറിഞ്ഞത്.
കൊച്ചി| പറവൂര്‍ പെരുമ്പടന്ന ഭാഗത്ത് ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദേശീയപാത നിര്‍മാണം നടക്കുന്നയിടത്ത് എത്തിച്ച ലോറിയാണ് തലകീഴായി മറിഞ്ഞത്.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ക്രെയ്ന്‍ ഉപയോഗിച്ചാണ് ലോറി പൊക്കിയെടുത്തത്. അതേസമയം, കഴിഞ്ഞ ദിവസം ദേശീയ പണിമുടക്ക് ആയിരുന്നുവെങ്കിലും റോഡ് നിര്‍മാണ പണികള്‍ നടന്നിരുന്നു.
---- facebook comment plugin here -----





