Connect with us

Uae

സ്‌കൂളുകളിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൃത്രിമ ബുദ്ധി നിരോധിച്ചു

അക്കാദമിക് സമഗ്രത ഉറപ്പാക്കാൻ 25 ഇനം വിലക്കുകൾ

Published

|

Last Updated

ദുബൈ|അക്കാദമിക് സമഗ്രത ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമായി വിദ്യാലയങ്ങളിൽ ജനറേറ്റീവ് കൃത്രിമബുദ്ധി (എ ഐ) ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് 25 ഇനം വിലക്കുകൾ മന്ത്രാലയം വെളിപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് കൃത്രിമബുദ്ധി അധ്യാപകന്റെയോ വിദ്യാർഥിയുടെയോ യഥാർഥ വൈജ്ഞാനിക പരിശ്രമത്തിന് പകരമാവാതെ, ഒരു സഹായ ഉപകരണം മാത്രമായിരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
13 വയസ്സിന് താഴെയുള്ളവർക്കും ഏഴാം ക്ലാസിന് താഴെ പഠിക്കുന്നവർക്കും കൃത്രിമബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചു. ചെറിയ പ്രായത്തിലുള്ള വിദ്യാർഥികളെ ഇത്തരം സാങ്കേതിക വിദ്യയുടെ പെരുമാറ്റപരവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ നടപടി. കൃത്രിമബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളും പ്രോജക്ടുകളും അധ്യാപകന്റെ മുൻകൂർ അനുമതിയില്ലാതെ സ്വന്തം പ്രയത്‌നമായി സമർപ്പിക്കുന്നത് അക്കാദമിക് തട്ടിപ്പായി കണക്കാക്കും.
പരീക്ഷകളിലും മറ്റ് മൂല്യനിർണയങ്ങളിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരിട്ടുള്ള മനുഷ്യ മേൽനോട്ടമില്ലാതെ ഒരു വിദ്യാഭ്യാസ അന്തരീക്ഷത്തിലും കൃത്രിമബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രാലയം പറഞ്ഞു. മതപരമോ ദേശീയമോ സാംസ്‌കാരികമോ ആയ മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെയോ അധ്യാപകരുടെയോ വ്യക്തിഗത വിവരങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകളിൽ നൽകരുത്. ഔദ്യോഗികമായി അംഗീകരിക്കാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വി പി എൻ പോലുള്ള സംവിധാനങ്ങളിലൂടെ സ്‌കൂൾ സാങ്കേതിക വിദ്യകളെ മറികടക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.
---- facebook comment plugin here -----

Latest