Connect with us

Kerala

പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്

Published

|

Last Updated

കൊല്ലം|കൊല്ലം പുനലൂരില്‍ തോട്ടം തൊഴിലാളി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

ആക്രമണത്തില്‍ സാരമായി പരുക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----

Latest