Connect with us

Kerala

വന്‍ സൈബര്‍ തട്ടിപ്പ്; കൊല്ലത്ത് 67കാരന് നഷ്ടമായത് 1.65 കോടി രൂപ

ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് 67കാര വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി. കുണ്ടറ സ്വദേശിയായ 67കാരന്റെ 1.65 കോടിയിലധികം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം.

തട്ടിപ്പ് സംഘം വിവിധ വെബ്‌സൈറ്റുകളില്‍ വായോധിനെ ലോഗിന്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന് വ്യക്തി വിവരങ്ങള്‍ സ്വന്തമാക്കിയ സംഘം ട്രേഡിങ്ങിന് എന്ന പേരില്‍ പലതവണകളായി പണം തട്ടി എന്നാണ് പരാതി. പരാതിയില്‍ കൊല്ലം റൂറല്‍ സൈബര്‍ േ പാലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ച് കൊല്ലം റൂറല്‍ സൈബര്‍ പൊലീസ്. 18 തവണകളായാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.

Latest