Kerala
വാഹന പരിശോധനക്കിടെ പോലീസുകാരനെ ഇടിച്ചിട്ട സംഭവം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും
എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ടായ സംഭവത്തിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്.
കൊച്ചി | വാഹന പരിശോധനക്കിടെ പോലീസുകാരനെ ഇടിച്ചിട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും. എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ടായ സംഭവത്തിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. പരുക്കേറ്റ സി പി ഒ ചികിത്സയിലാണ്.
സി പി ഒയുടെ മൊഴിയെടുത്ത ശേഷമാണ് വധശ്രമക്കേസ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.
---- facebook comment plugin here -----

