Kerala
ഉത്ര വധക്കേസില്‍ കോടതി വിധി നാളെ
കൊല്ലം | അഞ്ചല്‍ ഉത്ര വധക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. സ്വത്തിനു വേണ്ടി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കുന്നത്. ജഡ്ജി എം മനോജാണ് വിധി പ്രഖ്യാപനം നടത്തുക. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ നിറഞ്ഞ കേസിലാണ് നാളെ കോടതി വിധി പ്രഖ്യാപിക്കുക. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് പ്രഖ്യാപനത്തിനൊരുങ്ങുന്നത്.
---- facebook comment plugin here -----




