Connect with us

Kerala

ഷാജന്‍ സ്‌കറിയക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് ഒരു പദ്ധതിയുമില്ലേയെന്ന് കോടതി

ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്ന് ഉത്തരവ്

Published

|

Last Updated

കൊച്ചി | യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് ഒരു പദ്ധതിയുമില്ലേയെന്ന് കോടതി ചോദിച്ചു.

കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണ റിപോര്‍ട്ട് നല്‍കുന്നതില്‍ പാലാരിവട്ടം പോലീസിന് വീഴ്ച ഉണ്ടായെന്നും കോടതി വിമര്‍ശിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേല്‍നോട്ടമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ റിപോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി വെബ്സൈറ്റില്‍ പ്രസദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. പി വി അന്‍വറാണ് തെളിവുകള്‍ സഹിതം ഡി ജി പിക്ക് പരാതി നല്‍കിയത്.

 

Latest