Connect with us

Ongoing News

അവിവാഹിതനായ സ്വാമി 50 ആൺ മക്കളുടെ പിതാവ്; 'വോട്ട് ചോരി'ക്ക് തെളിവായി ബീഹാറിൽ നിന്നൊരു വോട്ടർ പട്ടിക

കോൺഗ്രസിന്റെ ഈ ആരോപണത്തിനെതിരെ സന്യാസി സമൂഹം രംഗത്തെത്തി

Published

|

Last Updated

വാരണാസി | വാരണാസിയിലെ രാംജാൻകി ക്ഷേത്രത്തിന്റെ സ്ഥാപകനായ സ്വാമി രാംകമൽ ദാസിന് 50 ‘ആൺമക്കൾ’ ഉണ്ടെന്ന് കാണിക്കുന്ന വോട്ടർ പട്ടിക വിവാദത്തിൽ. വോട്ടർ പട്ടികയിൽ രാംകമൽ ദാസിന്റെ പേര് 50 പേരുടെ പിതാവായി രേഖപ്പെടുത്തിയ വോട്ടർ പട്ടികയുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി.

“തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു അത്ഭുതം കാണൂ… രാംകമൽ ദാസ് 50 പേരുടെ പിതാവാണെന്ന് കാണിച്ചിരിക്കുന്നു… ഇതിനെ ഒരു പിഴവായി കണ്ട് തള്ളിക്കളയുമോ അതോ ഇതൊരു തട്ടിപ്പാണെന്ന് സമ്മതിക്കുമോ?”-  യുപി കോൺഗ്രസ് എക്‌സിൽ കുറിച്ചു.

വോട്ടർ പട്ടികയുടെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 72 വയസ്സുള്ള ബൻവാരി ദാസ് മുതൽ 28 വയസ്സുള്ള രാഘവേന്ദ്ര വരെ സ്വാമിയുടെ മക്കളാണെന്നാണ് പട്ടികയിൽ പറയുന്നത്.

എന്നാൽ, കോൺഗ്രസിന്റെ ഈ ആരോപണത്തിനെതിരെ സന്യാസി സമൂഹം രംഗത്തെത്തി. ഹിന്ദു സന്യാസിമാർ പിന്തുടരുന്ന പാരമ്പര്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് കോൺഗ്രസിന്റെ പ്രചാരണം എന്ന് സന്യാസിമാർ ആരോപിച്ചു. ഒരു സന്യാസിക്ക് ദീക്ഷ നൽകിയാൽ അവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറുമെന്നും അവരുടെ ഗുരുവിനെ സ്വന്തം പിതാവായി കണക്കാക്കുമെന്നും സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ അവരുടെ ആധാർ കാർഡുകളിലും വോട്ടർ ഐഡി കാർഡുകളിലും പിതാവിന്റെ സ്ഥാനത്ത് ഗുരുവിന്റെ പേര് ചേർക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ കോടതിയെ സമീപിക്കുമെന്നും ജിതേന്ദ്രാനന്ദ സരസ്വതി കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest