National
ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം; എട്ട് മരണം, 45 പേര്‍ക്ക് പരുക്ക്
മൂന്ന് പേര്‍ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. അലിഗഡ് അതിര്‍ത്തിയിലെ എന്‍എച്ച് 34 ല്‍ ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് അപകടമുണ്ടായത്. ട്രാക്ടറില്‍ ഏകദേശം 60-61 പേര്‍ ഉണ്ടായിരുന്നു. പിന്നില്‍ നിന്ന് വന്ന ഒരു കണ്ടെയ്‌നര്‍ അതിവേഗത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ട്രാക്ടര്‍ മറിയുകയായിരുന്നു.
ഒരു കുട്ടിയും രണ്ട് സ്ത്രീകളും അപകടത്തില്‍പ്പെട്ടു. നിലവില്‍ 45 പേര്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അപകടത്തിനുകാരണമായ ട്രക്ക് പോലീസ് കസ്റ്റഡിയിലാണുള്ളത്. ട്രാക്ടറില്‍ അറുപതില്‍ അധികം യാത്രക്കാരെ കുത്തിനിറച്ചത് ഗുരുതര വീഴ്ചയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.