Connect with us

സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തില്‍ ലീഗ് തീരുമാനമെടുത്തത്.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു മാനവിക വിഷയമാണെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നായിരുന്നു കഴിഞ്ഞ ദിവസം നേതാക്കളുടെ പ്രതികരണം. യു ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തീരുമാനത്തില്‍ നിന്നു ലീഗ് പിന്‍മാറണമെന്ന കോണ്‍ഗ്രസ്സിന്റെ അന്ത്യശാസനം കണക്കിലെടുത്താണ് ലീഗിന്റെ പിന്‍മാറ്റം.

വീഡിയോ കാണാം

Latest