Connect with us

International

അജ്ഞാത രോഗ ഭീതിയില്‍ കോംഗോ; ഒരു മാസത്തിനിടെ 90 മരണം

രോഗ കാരണം അജ്ഞാതമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ വക്താവ്

Published

|

Last Updated

കിന്‍ഷാസ | ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ അജ്ഞാത രോഗ ഭീതിയില്‍. 90 ജീവനുകളാണ് ഒരു മാസത്തിനിടെ പൊലിഞ്ഞത്. രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത്് ആശങ്കയുയര്‍ത്തുകയാണ്. കോംഗോയിലെ ഉള്‍ ഗ്രാമങ്ങളില്‍ മാത്രം ഇതുവരെ 431 കേസുകളും 53 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ കോംഗോയില്‍ 1,096ലധികം കേസുകളും 60 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. മിക്ക കേസുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായി 48 മണിക്കൂറിനകം മരണം സംഭവിക്കുകയാണ്.

വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം അജ്ഞാത രോഗം കണ്ടെത്തിയത്. പനി, ഛര്‍ദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, കടുത്ത ദാഹം, സന്ധി വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം ബാധിച്ച് മരിച്ച കുട്ടികള്‍ക്ക് മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായാണ് അധികൃതര്‍ പറയുന്നത്. രോഗ കാരണം അജ്ഞാതമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് താരിക് ജസരെവിക് പറഞ്ഞു.

---- facebook comment plugin here -----