Connect with us

Kerala

പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്കെതിരായ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു

Published

|

Last Updated

ഗുരുവായൂര്‍ | ഗുരുവായൂരില്‍ പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യക്ക് ഇടയാക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് പരാതി. കോട്ടപ്പടി സ്വദേശി രമേശിനെയാണ് ഈ മാസം 12ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ ഭാര്യയാണ് ബ്ലേഡ് സംഘത്തിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

5,000 രൂപക്ക് പ്രതിദിനം 300 രൂപ വരെ പലിശ വാങ്ങിയെന്ന് കുടുംബം പറയുന്നു. പലിശയുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയ ഭര്‍ത്താവിനെയും തന്നെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ ആരോപിച്ചു. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് ആറിനാണ് രമേശ് പണം കടം വാങ്ങിയത്. കടമെടുത്തതിന്റെ ഇരട്ടിയിലധികം തുക തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കൊടുക്കാതായപ്പോള്‍ വാഹനം പിടിച്ചു വാങ്ങിയെന്നും രമേശിന്റെ കുടുംബം പറയുന്നു.

ഭാര്യയും ബിരുദ വിദ്യാര്‍ഥിയായ മകളും അടങ്ങുന്നതാണ് രമേശിന്റെ കുടുംബം. പെയിന്റിങില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. കൊവിഡും ലോക്ക്ഡൗണും കാരണം ഏറെ നാള്‍ തൊഴിലില്ലാത്ത സ്ഥിതിയുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ബ്ലേഡ് മാഫിയയില്‍ നിന്ന് കടം വാങ്ങേണ്ടി വന്നത്.

Latest