GOLD SMUGGLING
കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു
പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
കോഴിക്കോട് | കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശിയ ഹനീഫയെയാണ് രാവിലെയോടെ വിട്ടയച്ചത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്. നേരത്തെ സ്വര്‍ണ കരിയറായി അദ്ദേഹം പ്രവര്‍ത്തിച്ചതായാണ് വിവരം.
നേരത്തെ മറ്റൊരു പ്രവാസിയായ അശ്റഫിനെ തട്ടികൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു അശ്റഫിനെ തട്ടികൊണ്ടുപോയത്. പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കിവിടുകയായിരുന്നു. അശ്റഫിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു.
---- facebook comment plugin here -----




