local body election 2025
കൽപകഞ്ചേരി കള്ള ഒപ്പിട്ട ബി ജെ പി സ്ഥാനാർഥിക്കെതിരെ പരാതി
സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വളവന്നൂർ കരുവാൻ പറമ്പിൽ ബാലനാണ് റിട്ടേണിംഗ് ഓഫീസർക്കും ജില്ലാ പോലീസ് മേധാവിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കൽപകഞ്ചേരി | നിർദേശകന്റെ കള്ള ഒപ്പിട്ട് വളവന്നൂർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വളവന്നൂർ കരുവാൻ പറമ്പിൽ ബാലനാണ് റിട്ടേണിംഗ് ഓഫീസർക്കും ജില്ലാ പോലീസ് മേധാവിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയത്.
വളവന്നൂർ പഞ്ചായത്ത് 20-ാം വാർഡ് കുറുക്കോളിൽ മത്സരിക്കുന്ന എൻ സുരേഷ് ബാബുവാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശ പത്രികയിൽ കള്ള ഒപ്പിട്ട് പിന്താങ്ങുന്നതായി വ്യാജരേഖ ഉണ്ടാക്കി മത്സരിക്കുന്നതെന്നും ഈ രാഷ്ട്രീയത്തെയും ആദർശത്തെയും അംഗീകരിക്കാത്ത തനിക്കും കുടുംബത്തിനും ഇത് വലിയ മനോവിഷമവും പ്രയാസവും അപമാനവും ഉണ്ടാക്കിയെന്നും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.




