Kerala
സ്വപ്‌നക്കും വിജേഷിനുമെതിരായ പരാതി; സി പി എം നേതാവിന്റെ മൊഴി രേഖപ്പെടുത്തി
കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കണ്ണൂര്‍ | ഗൂഢാലോചനയും മറ്റും ആരോപിച്ച് സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ നല്‍കിയ പരാതിയില്‍ സി പി എം നേതാവിന്റെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
സ്വപ്ന മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും എതിരെയുയര്‍ത്തിയ ആരോപണത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സന്തോഷ് മൊഴി നല്‍കി.
ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, കലാപ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
---- facebook comment plugin here -----