Kerala
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപമര്യാദയായി പെരുമാറിയത്

കോഴിക്കോട്|ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കഴിഞ്ഞ വ്യാഴാഴ്ച റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് യുവതിയ്ക്ക് മോശം അനുഭവമുണ്ടായത്.
കലക്ടറേറ്റിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെയാണ് ജീവനക്കാരി പരാതി നല്‍കിയത്. ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
---- facebook comment plugin here -----