First Gear
ക്ലാസ്,പ്രീമിയം; ടൈഗുൺ ആർ-ലൈൻ ഇന്ത്യൻ വിപണിയിൽ
48.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില.

ബംഗളൂരു | ഫോക്‌സ്‌വാഗണിന്‍റെ പ്രീമിയം എസ്‌യുവിയായ ടൈഗുൺ ആർ-ലൈൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.പൂർണമായും വിദേശത്ത് നിർമിച്ചാണ് ടൈഗുൺ ആർ ലൈൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.രാജ്യത്ത് നിർത്തലാക്കപ്പെട്ട ടൈഗുൺ സെക്കൻഡ് ജനറേഷന്‍റെ പിൻഗാമിയായാണ് ടൈഗുൺ ആർ ലൈൻ എത്തുന്നത്. ക്ലാസ്, പ്രീമിയം, സ്‌പോർട്ടി ഘടകങ്ങൾ ഒത്തുചേരുന്ന ആർ ലൈൻ ഫോക്‌സ്‌വാഗണിന്‍റെ വിലകൂടിയ വാഹനങ്ങളിൽ ഒന്നാണ്.
48.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില.കൂടുതൽ അഗ്രസ്സീവായ ഫ്രണ്ട്, റിയർ ബമ്പർ, റിയർ സ്‌പോയിലർ, സൈഡ് പാനൽ, എൽഇഡി ലൈറ്റ് സ്ട്രിപ്പ്, വലിയ 19 ഇഞ്ച് അലോയ് വീൽ ഇവയെല്ലാം വാഹനത്തിന് ഒരു കരുത്തൻ ലുക്ക് നൽകുന്നു. മുൻ മോഡലിനേക്കാൾ 30 മില്ലീമീറ്റർ നീളം ആർ ലൈനിന് കൂടുതലുണ്ട്. വീൽബേസ് മാറ്റമില്ല. മുൻവശത്തെ ഗ്രില്ലിലും ടെയിൽഗേറ്റിലും ഒരു പ്രത്യേക “ആർ” ബാഡ്ജ് നൽകയിരിക്കുന്നു.
അകത്തും പ്രീമിയം
ആർ-ലൈനിൽ ഡ്രൈവർക്കും മുൻവശത്തെ യാത്രക്കാരനും സ്പോർടി സീറ്റുകളാണ് നൽകിയിരിക്കുന്നത്. സീറ്റുകൾക്കും പ്രത്യേക ആർ-ലൈൻ ബാഡ്ജുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിന്‍റെ സാന്നിധ്യമാണ് ക്യാബിന്‍റെ മറ്റൊരു പ്രത്യേകത. ഇതോടൊപ്പം, എസ്‌യുവിക്ക് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ്-ഡിസ്‌പ്ലേ, ഡ്രൈവ്-സെലക്ടർ സ്വിച്ച്, എട്ട്-സ്പീക്കർ ഓഡിയോ സിസ്റ്റം, ആംബിയന്‍റ് ലൈറ്റിംഗ്, മസാജിംഗ് സീറ്റുകൾ എന്നിവയും അതിലേറെയും ലഭിക്കും.
ഒമ്പത് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഫ്രണ്ട് & റിയർ ഡിസ്ക് ബ്രേക്കുകൾ, സൈഡ് അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, ലെയ്ൻ അസിസ്റ്റ്, പാർക്ക് അസിസ്റ്റ് പ്ലസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ 21 ലെവൽ 2 ADAS സവിശേഷതകളുള്ള ഒരു സ്യൂട്ടിനൊപ്പം ഈ എസ്‌യുവി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.വാഹനത്തിന് അഞ്ച് സ്റ്റാർ യൂറോ NCAP റേറ്റിംഗും ഉണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.
201 എച്ച്പി പവറും 320 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ആർ-ലൈൻ വരുന്നത്. ഈ യൂണിറ്റ് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റമായ ഡൈനാമിക് ഷാസിസ് കൺട്രോൾ പ്രോയും ഘടിപ്പിച്ചിരിക്കുന്നു.