Connect with us

CITU

സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ എം എല്‍ എയെ തെരഞ്ഞെടുത്തു

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ എം എല്‍ എയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ കമ്മിറ്റിയംഗവുമാണ് ടി പി. വൈസ് പ്രസിഡന്റ് ജി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസഥാന കമ്മിറ്റിയാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

1968 ല്‍ സി പി എം അംഗമായ ടി പി രാമകൃഷന്‍ നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ എക്‌സൈസ്, തൊഴില്‍ മന്ത്രിയായിരുന്നു. 1970 മുതല്‍ ട്രേഡ് യൂണിയന്‍ മേഖലയിലും കാര്‍ഷിക തൊഴിലാളി സംഘടനയിലും പ്രവര്‍ത്തിച്ചു.

സി പി എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കടിയങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബാലുശ്ശേരി ഏരിയ സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1981 മുതല്‍ ഒമ്പത് വര്‍ഷത്തോളം സി പി എം പേരാമ്പ്ര ഏരിയ സെക്രട്ടറിയായിരുന്നു. പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

 

 

Latest