National
തെന്നിന്ത്യന്‍ സിനിമയിലെ ഛായാഗ്രാഹകന്‍ ബാബു അന്തരിച്ചു
ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ചെന്നൈ|തെന്നിന്ത്യന്‍ സിനിമയിലെ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു. 88 വയസ്സായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭന്‍, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച തമിഴ് ചിത്രങ്ങളാണ്. 2001ല്‍ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മന്‍’ ആയിരുന്നു അവസാനമായി കാമറ ചലിപ്പിച്ച ചിത്രം.
---- facebook comment plugin here -----