Connect with us

mofiya parveen dath@ anwar sadath protest

സി ഐ സുധീറിനെ മാറ്റണം; ആലുവ സ്റ്റേഷന് മുന്നില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ കുത്തിയിരുപ്പ് സമരം

ആലുവ സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടച്ചു ;  കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വര്‍ സാദത്തിന് പിന്തുണയുമായി സ്റ്റേഷനില്‍

Published

|

Last Updated

കൊച്ചി | എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീന്‍ ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച ആലുവ സി ഐ സി എല്‍ സുധീറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പ്രതിഷേധം. ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് എം എല്‍ എയുടെ പ്രതിഷേധം. സി ഐ ഡ്യൂട്ടിക്കായി പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് എം എല്‍ എ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.

സി ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എം എല്‍ എ അറിയിച്ചു. സി ഐക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. പരാതിയുമായി എത്തിയ മറ്റൊരു പെണ്‍കുട്ടിയോടും സി ഐ മോശമായി പെരുമാറിയതായാണ് പരാതി. ഇയാള്‍ ആലുവ സ്റ്റേഷനില്‍ തന്നെ തുടരുന്നത് അന്വേഷത്തെ ബാധിക്കുമെന്നും എം എല്‍ എ അറിയിച്ചു. ആലുവ സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടച്ചു. ഗേറ്റിന് സമീപം വലിയ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വര്‍ സാദത്തിന് പിന്തുണയുമായി സ്റ്റേഷനിലെത്തി.

അതിനിടെ മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയരായ ഭര്‍ത്താവ് സുഹൈലും കുടുംബവും ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലായിരുന്നു. കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കാനാണ് പോലീസ് തീരുമാനം.

 

 

 

---- facebook comment plugin here -----

Latest