cheruthoni dam
ത്രിവർണമണിഞ്ഞ് ചെറുതോണി അണക്കെട്ട്; അപൂർവ കാഴ്ച
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ രാത്രി 11ഓടെ ഇതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.
 
		
      																					
              
              
            തൊടുപുഴ | കനത്ത മഴയെ തുടർന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവർണമണിഞ്ഞു. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ച സംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ രാത്രി 11ഓടെ ഇതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.
75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കിയ ത്രിവർണ പതാക എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളത്തിലാണ് ദേശീയ പതാകയുടെ നിറങ്ങൾ പ്രതിഫലിച്ചത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

