Connect with us

National

കന്യാസ്ത്രീകളെ അപമാനിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതായി ചിത്രീകരിച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു

Published

|

Last Updated

റായ്പൂര്‍ | കന്യാസ്ത്രീകളെ പരിഹസിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതായി ചിത്രീകരിച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു.

കന്യാസ്ത്രീകളുടെ കാല്‍ക്കീഴില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗലും മുട്ടിലിഴഞ്ഞ് നില്‍ക്കുന്നതും ചിത്രത്തിലുണ്ട്. മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ചിത്രമാണ് ഈ പോസ്റ്റിലൂടെ ഛത്തീസ്ഗഡ് ബി ജെപി ഘടകം പങ്കുവച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

അരമണിക്കൂറിനുള്ളില്‍ തന്നെ ബി ജെ പി പോസ്റ്റ് പിന്‍വലിച്ചു. കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ അവര്‍ക്ക് എതിരായ നിലപാടുകളാണ് ഛത്തീസ്ഗഡ് ബി ജെ പി ഘടകം എടുത്തത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒമ്പതു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യം ലഭിച്ചു.