Connect with us

Kerala

ചന്ദ്രബോസ് വധം; ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് ആയച്ചു. ശിക്ഷാക്ഷാവിധി റദ്ദാക്കണമെന്നും ഹരജി തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കണമെന്ന നിഷാമിന്റെ ആവശ്യങ്ങളിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. ഒമ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന നിഷാമിന് ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അഭിഭാഷകന്‍ ഹാരീസ് ബീരാനും കോടതിയില്‍ ആവശ്യപ്പെട്ടു.2016 ല്‍ തൃശൂരിലെ ഫ്‌ളാറ്റിലെ സെക്യൂറിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം. ഗേറ്റ് തുറക്കാന്‍ വൈകിയതാണ പ്രകോപനത്തിന് കാരണം

 

Latest