rain alert
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലും തീരദേശ മേഖലയിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.
---- facebook comment plugin here -----