Pathanamthitta
കേന്ദ്ര പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണം: അനു ചാക്കോ
തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി

തിരുവല്ല | രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 30% വിദേശനാണ്യം എത്തിയ്ക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (RJD) ദേശീയ ജനറല്‍ സെക്രട്ടറി അനുചാക്കോ ആവശ്യപ്പെട്ടു.
ജനതാ പ്രവാസി സെന്റര്‍ സംസ്ഥാനതല ഐഡന്റിറ്റി കാര്‍ഡ് വിതരണം ജെ.പി.സി. സംസ്ഥാന പ്രസിഡന്റ് എസ്. സുനില്‍ ഖാന് നല്‍കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മനു വാസുദേവ്, ജോഎണക്കാട്. അനില്‍ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
---- facebook comment plugin here -----