Connect with us

Uae

കുറഞ്ഞ വരുമാനക്കാർക്ക് പുതിയ ഡിജിറ്റൽ നിക്ഷേപ പദ്ധതികളുമായി സെൻട്രൽ ബേങ്ക്

ഒരു വർഷത്തിനുള്ളിൽ സേവനം ലഭ്യമാകും

Published

|

Last Updated

അബൂദബി|തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കുമായി പുതിയ ഡിജിറ്റൽ സേവിംഗ്‌സ്, നിക്ഷേപ പദ്ധതികൾ ആരംഭിക്കുമെന്ന് യു എ ഇ സെൻട്രൽ ബേങ്ക് പ്രഖ്യാപിച്ചു. ഇത് വഴി ചെറിയ തുകകൾ ലാഭിക്കുന്നതിലൂടെയോ നിക്ഷേപിക്കുന്നതിലൂടെയോ ലാഭം നേടാൻ സാധിക്കും. സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി സിസ്റ്റംസ് (സി എസ് ഡി) പ്ലാറ്റ്ഫോം വഴി അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഈ സേവനങ്ങൾ ലഭ്യമാകും. സാമ്പത്തിക സാശ്രയത്വം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികൾക്കുള്ള സാമ്പത്തിക സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സെൻട്രൽ ബേങ്കിലെ ബേങ്കിംഗ് ഓപറേഷൻസ് ആൻഡ് സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ് ഗവർണർ സൈഫ് അൽ ദാഹിരി പറഞ്ഞു. തൊഴിലാളികളുടെ സാമ്പത്തിക ജീവിതം ലളിതമാക്കാനും കൂടുതൽ ചിട്ടപ്പെടുത്താനും സ്മാർട്ട് കരാറുകൾ ഉപയോഗിച്ച് ഒരു പ്രത്യേക പ്ലാറ്റഫോം സെൻട്രൽ ബാങ്ക് വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സെൻട്രൽ ബേങ്ക് ഇതിനകം “ഓപ്പൺ ഫിനാൻസ്’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇത് തൊഴിലാളികൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനും ഉദാഹരണത്തിന് ഒരു കാർ വാങ്ങുമ്പോഴോ വിദേശത്ത് നിക്ഷേപിക്കുമ്പോഴോ താരതമ്യ വിലകൾ നേടാനും സഹായിക്കുന്നു. “ഓപ്പൺ ഫിനാൻസ്’ പ്ലാറ്റ്ഫോം വഴി, ഒന്നിലധികം സിസ്റ്റങ്ങളിലെ വിലകൾ കാണാനും ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷൻ തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. വിവരങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, തൊഴിലാളികൾക്ക് എവിടെ നിന്നും ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ “ഓപ്പൺ ഫിനാൻസ്’ പ്ലാറ്റ്ഫോം അവസരം നൽകുന്നു.

തൊഴിലാളികൾക്ക് അവരുടെ സ്വന്തം ഭാഷകളിൽ ആശയവിനിമയം നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുക എന്നതും സെൻട്രൽ ബേങ്ക് ലക്ഷ്യമിടുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണ്. 200-ൽ അധികം രാജ്യക്കാർ യു എ ഇയിൽ ജോലി ചെയ്യുന്നതിനാൽ, ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകൾ ഉൾപ്പെടുത്താൻ പ്രവർത്തിക്കുന്നുവെന്നും എ ഐ ഉപയോഗിച്ച് സാമ്പത്തിക ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----