Connect with us

National

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം; പുതിയ ബില്‍ അവതരിപ്പിച്ചു

ഐ പി സി, സി ആര്‍ പി സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവക്ക് പകരമുള്ള പുതിയ ബില്ലുകളാണ് അവതരിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച പുതിയ ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഐ പി സി, സി ആര്‍ പി സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവക്ക് പകരമുള്ള പുതിയ ബില്ലുകളാണ് അവതരിപ്പിച്ചത്.

പുതിയ ബില്‍ പ്രകാരം രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി ഒഴിവാക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഭാരതീയ ന്യായ സംഹിത-2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് പുതിയ നിയമങ്ങളെ നാമകരണം ചെയ്തിട്ടുള്ളത്. ബില്ലുകള്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

19ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും പരിശോധനാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ശേഖരിക്കുമെന്നും അമിത് ഷാ പറഞ്ഞു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനാണ് നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തുന്നത്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പുതിയ നിയമങ്ങള്‍ സഹായകമാകും. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര പറഞ്ഞു.