Connect with us

Malappuram

ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിച്ച് ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.

Published

|

Last Updated

തിരൂരങ്ങാടി|ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി എ ഡബ്ല്യൂ എച്ച് കേന്ദ്രത്തിലെ ഭിന്നശേഷി കുട്ടികള്‍ക്കായി താഴെചിന ജി എം എല്‍ പി സ്‌കൂളില്‍ സ്വീകരണം നല്‍കി. 25 കുട്ടികളെയാണ് തങ്ങള്‍ നിര്‍മിച്ച പൂക്കളും ബലൂണുകളും നല്‍കി വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. അതിഥികള്‍ക്കായി അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. പരിമിതികള്‍ക്ക് മുന്നില്‍ പോരാടി വിജയിച്ച വിദ്യാലയത്തിലെ അധ്യാപകന്‍ സുഹൈലിന്റെ കലാപ്രകടനം പ്രചോദനമായി. പ്രധാനാധ്യാപിക വി പത്മജ അധ്യക്ഷത വഹിച്ചു.

തിരൂരങ്ങാടി യൂനിറ്റി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കേരള ഭിന്നശേഷി സഹായ സമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും സംയുക്തമായി ഭിന്നശേഷി ദിനം ആചരിച്ചു. ഡോ. എം കെ ശ്രീബിജു ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ കൂളത്ത് അധ്യക്ഷത വഹിച്ചു. പി വി എസ് പടിക്കല്‍ ഭിന്നശേഷി ദിന സന്ദേശം നടത്തി. എം റസീം ഹാറൂണ്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

വേങ്ങര ഊരകം കീഴ്മുറി ജി എല്‍ പി സ്‌കൂളില്‍ ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. വേങ്ങര പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കണ്ടംകുളം ഉദ്ഘാടനം ചെയ്തു. പി ഷൈനി അധ്യക്ഷത വഹിച്ചു. പോലീസ് സ്റ്റേഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫൈസല്‍ എം രാജഗോപാലന്‍ ലീലാലയം, പ്രധാനധ്യാപകന്‍ യു സുലൈമാന്‍ പ്രസംഗിച്ചു. അനീസ് കല്ലേങ്ങല്‍പടി കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.

പരപ്പനങ്ങാടി  ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്ററും ഗവ. മോഡല്‍ ലാബ് സ്‌കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാചരണം “സാഥി-2025′ സംഘടിപ്പിച്ചു. പുത്തന്‍പീടിക പുളിക്കലക്കത്ത് പ്ലാസയില്‍ നട ന്ന ചടങ്ങ് ഉജ്വലബാല്യ പുരസ്‌കാര ജേതാവും അഭിനേതാ വും മോട്ടിവേഷന്‍ സ്പീക്കറുമായ അമല്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റും അവതാരകയുമായ ഡോ. നീതു കൃഷ്ണ, ഗായകന്‍ മെ ഹ്റൂഫ് കോഴിക്കോട് വിശിഷ്ടാ തിഥികളായിരുന്നു. ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്റര്‍ പി ടി എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ചു.

രാജീവ് ഗാന്ധി കള്‍ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, മലബാര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, കബീര്‍ ഹാബിറ്റാറ്റ്, പി ടി എ വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, അധ്യാപകരായ കെ കെ ഷബീബ, പി ഹംസിറ, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സൗമ്യ, അധ്യാപിക ഫാത്വിമ സുഹ്‌റ, ശാരത്ത് സംസാരിച്ചു. ചിത്രരചനാ മത്സരം, ഫിലിം ഫെസ്റ്റ്, സര്‍ക്കസ് ഷോ, സ്‌പോര്‍ട്‌സ് മീറ്റ്, രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സ്, വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശന-വിപണന സൗഹൃദ സ്റ്റാള്‍ എന്നിവയും സംഘടിപ്പിച്ചു.

എടപ്പാള്‍  നെല്ലിശ്ശേരി എ യു പി എസ് സ്കൂളിലെ ഗൈഡ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. ഗൈ ഡ് യൂനിറ്റ് നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് എല്ലാ ഭിന്നശേഷി കുട്ടികൾക്കും സമ്മാനങ്ങളും കേക്കുകളും വീടുകളിലെത്തിച്ച് നല്‍കി.

ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗൃഹസന്ദർശനത്തിന് അധ്യാപികമാരായ ബിന്ദു, രമ്യ, സുലൈഖ ഷമീറ, സീമ മനോജ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ സക്കറിയ, സരിത, ലൈല, ഗൈഡ് ക്യാപ്റ്റന്‍ റംഷി നേതൃത്വം നൽകി.

 

Latest