Kerala
വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് അനുമതി നല്‍കാതെ കേന്ദ്രം
യൂത്ത് കോണ്‍ഗ്രസുകാരാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം|വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വിമാന സുരക്ഷാനിയമം കേസില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരാണ് കേസിലെ പ്രതികള്‍.
അതേസമയം, കേസിലെ തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം ഉണ്ടായി മൂന്ന് വര്‍ഷത്തിനുശേഷമാണ് അനുമതി നിഷേധിക്കുന്നത്. ഏവിയേഷന്‍ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയിരിക്കുന്നത്.
2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.