Kerala
തലശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം
എട്ടുപേരാണ് കാറിലുണ്ടായിരുന്നത്
കണ്ണൂര്‍| തലശ്ശേരി ഹുസ്സന്‍മൊട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഷാജി (60)ആണ് മരിച്ചത്. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----




