National
കാനഡ തിരഞ്ഞെടുപ്പ്: ഖലിസ്ഥാന്‍ വാദി ജഗ്മീത് സിങിന് കനത്ത തോല്‍വി
ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) നേതാവായ ജഗ്മീതിന് 27 ശതമാനം വോട്ട് മാത്രം ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി വേഡ് ചാങ് 40 ശതമാനത്തിലധികം വോട്ട് നേടി.

ഒട്ടാവ | കാനഡയിലെ പൊതു തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) നേതാവും ഖലിസ്ഥാന്‍ വാദിയുമായ ജഗ്മീത് സിങ്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബി സെന്‍ട്രല്‍ സീറ്റില്‍ മത്സരിച്ച ജഗ്മീത് ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോടാണ് അടിയറവ് പറഞ്ഞത്.
മൂന്ന് തവണ മത്സരിച്ചതില്‍ ജഗ്മീതിന്റെ ആദ്യ പരാജയമാണിത്. ജഗ്മീതിന് 27 ശതമാനം വോട്ട് മാത്രം ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തിലധികം വോട്ട് നേടി.
ജഗ്മീതിന്റെ പാര്‍ട്ടിയും വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 12 സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ എന്‍ ഡി പിക്ക് ദേശീയ പദവി നഷ്ടമായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ വിജയിച്ച എന്‍ ഡി പിക്ക് ഇത്തവണ പക്ഷേ രണ്ടക്കം കടക്കാനായില്ല.