Kerala
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 115 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
കൊച്ചി ഗാന്ധിനഗര്‍ ഡിവിഷന്‍, പിറവം നഗരസഭയിലെ 14ാം വാര്‍ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
---- facebook comment plugin here -----