Connect with us

National

ഹിമാചലില്‍ രണ്ട് ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി

മാണ്ഡി ജില്ലയിലെ നേര്‍ ചൗക്കിലുള്ള ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെഡിക്കല്‍ കോളജ് ആശുപത്രി, ചമ്പ ജില്ലയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവക്കെതിരെയാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്.

Published

|

Last Updated

സിംല | ഹിമാചല്‍ പ്രദേശിലെ രണ്ട് ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി. മാണ്ഡി ജില്ലയിലെ നേര്‍ ചൗക്കിലുള്ള ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെഡിക്കല്‍ കോളജ് ആശുപത്രി, ചമ്പ ജില്ലയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവക്കെതിരെയാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്.

നാല് ആര്‍ ഡി എക്‌സ് 800-സിലിക്കണ്‍ ബേസ് ഫ്യൂസുകള്‍ ഡോപ്പ് ചെയ്തിരിക്കുന്നു എന്ന് എഴുതിയ ഇ മെയില്‍ സന്ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു.

ഭീഷണിയെ തുടര്‍ന്ന് പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആശുപത്രികള്‍ ഒഴിപ്പിച്ച ശേഷമാണ് ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തി.

 

Latest