Connect with us

Kerala

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി

ജീവനക്കാരെ ഒഴിപ്പിച്ച് മൂന്നിടങ്ങളിലും നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി.പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിലെ കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.

കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്.രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കളക്ട്രേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്.ഇന്ന് രാവിലെ 7.15 ഓടേ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

ജീവനക്കാരെ ഒഴിപ്പിച്ച് മൂന്നിടങ്ങളിലും നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞയാഴ്ച പാലക്കാട്, തൃശൂര്‍ ആര്‍ഡി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു.