Kerala
കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി;പോലീസ് പരിശോധന ആരംഭിച്ചു
ഉച്ചയ്ക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും, ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

കോട്ടയം കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയിൽ സന്ദേശം. സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു. കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്.
ഉച്ചയ്ക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും, ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതേതുടർന്ന് കോട്ടയം ജില്ലാ പോലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
---- facebook comment plugin here -----